Wednesday, June 26, 2013

ഒരു മഴകാലം

                          ഇതാ ഒരു മഴകാലം കൂടി വന്നെതി...മാനത്തെ വെള്ളിമേഘങ്ങൾക്ക്  കരിനിഴൽ പതിച്ചു തുടങ്ങി...കറുത്ത് മൂടി ഒരു  രക്ഷസീയഭാവം...
ആ കരിനിഴലിൽപെട്ടുഴലുന്ന  ആ വെള്ളിമേഘങ്ങളെ ഇടയ്കിടെ  കാണാം.
എങ്ങും ഇരുട്ടിന്റെ കനം കൂടിവരികയാണ്.
                         ഏതോ ഭയാനകമായ ആപത്ത് വരാൻ പോകുന്നത്പോലെ. പ്രകൃതി നിശ്ചലം! ആ നിശ്ചലതയെ  ഭംഗിച്ചുകൊണ്ട് എവിടെനിന്നോ ഒരിടിമുഴകം...ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അതാ ഒരു പ്രഭ...
                          പെട്ടെന്ന് ചില്ലകൾ ആടിയുലയാൻ  തുടങ്ങി . പ്രകൃതിയുടെ ആ താണ്ഡവത്തിൽ പുൽകൊടികൾ താണുവണങ്ങിനിന്നു.പെട്ടെന്ന് ശക്തമായ പേമാരി...
                           ഭൂമിയെ തണുപ്പിൻറെ പുതപ്പണിയിച്ച്കൊണ്ട് പെയ്തിറങ്ങുന്ന ആ മഴത്തുള്ളികളെ കാണുമ്പോൾ ആ 
കരിമേഘങ്ങളോട് എന്തോ  ഒരിഷ്ടം തോന്നുന്നു!
                            ഭൂമിയുടെ മടിത്തട്ടിൽ വീണ് ചിന്നിചിതറുന്ന മഴത്തുള്ളികളെ കാണാൻ എന്ത് ഭംഗിയാണ്.തറയിൽ വീണ് ചിതറിയ മുത്തുമണികൾ പോലെ അവ മനസിന് ഒരായിരം നിറകൂട്ടുകൾ സമ്മാനിച്ച് എവിടെക്കോ  പോയ്മറയുന്നു...ആ  മുത്തുമണികൾക്കിടയിൽ ഒരായിരം സ്വപ്‌നങ്ങൾ ഒളിച്ചുവയ്ക്കാൻ  കഴിഞ്ഞെങ്കിൽ...

                                           Monsoon set for above average rainfall in first week



              ‌